കേന്ദ്ര ജീവനക്കാർക്ക് 2% ഡി.എ വർദ്ധന

Sunday 19 April 2026 1:26 AM IST

ന്യൂഡൽഹി: കേന്ദ്രസർക്കാ‌ർ ജീവനക്കാരുടെ ഡി.എ രണ്ടു ശതമാനം വർദ്ധിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര കാബിനറ്റ് തീരുമാനിച്ചു. പെൻഷൻകാരുടെ ക്ഷാമാശ്വാസവും (ഡിയർനെസ് റിലീഫ്)​ രണ്ടു ശതമാനം വർദ്ധിപ്പിക്കും. ഇതോടെ, ക്ഷാമബത്തയും ക്ഷാമാശ്വാസവും അടിസ്ഥാന ശമ്പളത്തിന്റെയും പെൻഷന്റെയും നിലവിലെ നിരക്കായ 58%ൽ നിന്ന് 60% ആയി ഉയരും.

ഈ ഏപ്രിൽ ഒന്നു മുതൽ പ്രാബല്യം നൽകും. പണപ്പെരുപ്പ നിരക്കും കണക്കിലെടുത്താണ് തീരുമാനം. പ്രതിവർഷം 6791.24 കോടിയുടെ ബാദ്ധ്യത ഖജനാവിനുണ്ടാകും. 50.46 ലക്ഷം കേന്ദ്ര ജീവനക്കാർക്കും. 68.27 ലക്ഷം പെൻഷൻകാർക്കും പ്രയോജനമുണ്ടാകും. ഏഴാം കേന്ദ്ര ശമ്പള കമ്മിഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് വർദ്ധന.