നാടിന് പുസ്തകകണി ഒരുക്കി  വായനശാല

Saturday 18 April 2026 8:45 PM IST

തൃക്കൊടിത്താനം: മണികണ്ഠവയൽ ജോൺ പാറയിൽ ഗ്രന്ഥാലയം ആൻഡ് വായനശാല ഈ വിഷുവിനും പതിവ് തെറ്റിക്കാതെ പുസ്തക കണി ഒരുക്കി. തുടർച്ചയായി ആറാം വർഷമാണ് എല്ലാ വിഷുപുലരിയും പുസ്തകങ്ങൾ കൊണ്ട് കണി തീർത്ത് വേറിട്ട വിഷുദിനാഘോഷം വായനശാല പ്രവർത്തകർ സംഘടിപ്പിക്കുന്നത്. ചങ്ങനാശേരി താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടിവ് അംഗം ആർ.മുരളി മുഖ്യാതിഥിയായി പങ്കെടുത്തു. വായനശാല പ്രസിഡന്റ് നിഷാ വി.ദേവൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ വായനശാല പ്രവർത്തകർ സംഭാവന നൽകിയ പുസ്തകങ്ങൾ ഏറ്റുവാങ്ങുകയും കുട്ടികൾക്ക് വിഷു കൈനീട്ടം നൽകുകയും ചെയ്തു. വായനശാല സെക്രട്ടറി രഞ്ജിത്ത് രവീന്ദ്രൻ സ്വാഗതവും വായനശാല ഭരണസമിതി അംഗം പി.ജെ ജോസഫ് നന്ദിയും പറഞ്ഞു.