അഴിമതിയെന്ന് യു.ഡി.എഫ്‌

Sunday 19 April 2026 12:00 AM IST

ചാവക്കാട്: പുന്നയൂർ പഞ്ചായത്ത് ശ്മശാനത്തിൽ ദഹിപ്പിക്കാൻ കൊണ്ടുവന്ന മൃതദേഹം യന്ത്ര തകരാർ മൂലം പകുതി കത്തിയ സംഭവം മുൻ എൽ.ഡി.എഫ് ഭരണസമിതിയുടെ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും തെളിവാണെന്ന് യു.ഡി.എഫ് ഭരണസമിതി. മുൻ ഭരണസമിതി ധൃതിപിടിച്ചാണ് ശ്മശാന മണ്ഡപത്തിന്റെ പണികൾ പൂർത്തിയാക്കിയത്. ഗുണനിലവാരമില്ലാത്ത യന്ത്രസാമഗ്രികൾ വാങ്ങിയതിനും വേണ്ടത്ര പഠനം നടത്താതെ പദ്ധതി നടപ്പിലാക്കിയതിനും പിന്നിൽ അഴിമതിയുണ്ട്. മരിച്ചവരോട് പോലും അനാദരവ് കാണിക്കുന്ന ഇത്തരം 'അഴിമതി പ്രകടനങ്ങൾ' അനുവദിക്കില്ലെന്നും സമഗ്രമായ അന്വേഷണം വേണമെന്നും പഞ്ചായത്ത് പ്രസിഡന്റ് റസ്ല റഹീം,വൈസ് പ്രസിഡന്റ് ഐ.പി.രാജേന്ദ്രൻ എന്നിവർ അറിയിച്ചു.