സുകുമാർ അഴീക്കോട് ജന്മശതാബ്ദി ആഘോഷം
Sunday 19 April 2026 12:00 AM IST
തൃശൂർ: ഡോ.സുകുമാർ അഴീക്കോടിന്റെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് കേരള സാഹിത്യ അക്കാഡമിയുടെ നേതൃത്വത്തിൽ കണ്ണൂർ അഴീക്കോട് ഹയർ സെക്കൻഡറി സ്‌കൂളിൽ ഇന്ന് ജന്മശതാബ്ദി ആഘോഷം സംഘടിപ്പിക്കും. രാവിലെ 10 ന് ഡോ. സുനിൽ പി. ഇളയിടം ഉദ്ഘാടനം ചെയ്യും. അശോകൻ ചരുവിൽ അദ്ധ്യക്ഷത വഹിക്കും. കെ.വി. സുമേഷ് എം.എൽ.എ, കെ.സനില എന്നിവർ മുഖ്യാതിഥിയാകും. ഡോ.ആർ. രാജശ്രീ, എം.കെ. മനോഹരൻ, എം. പ്രകാശൻമാസ്റ്റർ, സുരേഷ്ബാബു എളയാവൂർ,സി.പി. അബൂബക്കർ, കെ.മഹിജ എന്നിവർ സംസാരിക്കും. 2 ന് ശതാബ്ദി സെമിനാറിൽ എഴുത്തുകാരൻ കെ.പി. രാമനുണ്ണി അദ്ധ്യക്ഷത വഹിക്കും.