കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ല് തകർത്തു

Sunday 19 April 2026 12:00 AM IST

കൊടുങ്ങല്ലൂർ : കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ല് ഓട്ടോ ഡ്രൈവർ അടിച്ചു തകർത്തു. ഗുരുവായൂരിൽ നിന്നും എറണാകുളം ജെട്ടിയിലേക്ക് പോകുകയായിരുന്ന ഓർഡിനറി ബസിന് നേരെയായിരുന്നു ശനിയാഴ്ച ഉച്ചയ്ക്ക് ചേരമാൻ ജുമാ മസ്ജിദിന് സമീപം ആക്രമണം നടന്നത്. ആളെ കയറ്റാൻ സ്റ്റോപ്പിൽ നിറുത്തിയിരുന്ന ബസിന്റെ മുമ്പിൽ ഓട്ടോ നിറുത്തിയിട്ട ശേഷം ബസിന്റെ മുൻവശത്തെ ചില്ല് കൈകൊണ്ട് തല്ലി തകർക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഓട്ടോ ഡ്രൈവർ രക്ഷപ്പെട്ടു. ആക്രമണത്തിൽ യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കേറ്റില്ല. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയതായി കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു. പ്രതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണമാരംഭിച്ചു.