പൊലീസ് നിലപാടിൽ പ്രതിഷേധിച്ചു
Sunday 19 April 2026 12:01 AM IST
ചാവക്കാട്: പുന്നയൂർ പഞ്ചായത്ത് അഞ്ചാം വാർഡ് അംഗമായ രതീഷ് ചമ്മിണിയിലിനെ ജാതിപ്പേര് വിളിച്ച് മർദ്ദിച്ച സംഭവത്തിൽ നടപടിയെടുക്കാത്ത വടക്കേക്കാട് പൊലീസ് നിലപാടിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുന്നയൂർ മണ്ഡലം കമ്മിറ്റി യോഗം പ്രതിഷേധച്ചു. വോട്ട് രേഖപ്പെടുത്താൻ എത്തിയ രതീഷ്, സി.പി.എം പ്രവർത്തകർ വോട്ടർമാരെ സ്വാധീനിക്കുന്നത് കണ്ട് ഡ്യൂട്ടിയിലായിരുന്ന പൊലീസിനോട് പരാതി സൂചിപ്പിച്ചിരുന്നു. ഇതിന്റെ പ്രതികാരമാണ് സി.പി.എം പ്രവർത്തകൻ രതീഷിനെ മർദ്ദിച്ചത്. പൊലീസ് നടപടി എടുക്കാത്തത് സി.പി.എം നേതാക്കളുടെ സമ്മർദ്ദഫലമായാണെന്ന് കുറ്റപ്പെടുത്തി. ഇതിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് പാർട്ടി നേതൃത്വം നൽകാനും യോഗം തീരുമാനിച്ചു.