ഡോക്യുമെന്ററി പ്രദർശനം

Sunday 19 April 2026 1:13 AM IST

തിരുവനന്തപുരം: ഇടയ്ക്കോട് പിരപ്പമൺകാടിനെക്കുറിച്ചുള്ള "പാടം പൂത്തകാലം" എന്ന ഡോക്യുമെന്ററിയുടെ ആദ്യ പ്രദർശനം ഏരീസ് തീയേറ്ററിൽ നടന്നു. സൂര്യ കൃഷ്ണമൂർത്തി,ചലച്ചിത്ര അക്കാഡമി മുൻ ചെയർമാൻ പ്രേംകുമാർ,ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ,കാര്യവട്ടം ശ്രീകണ്ഠൻ നായർ,രാജാ അസീസ്,പിരപ്പമൺകാട് സൗഹൃദ സംഘം ഭാരവാഹികൾ, മുദാക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തുടങ്ങിയവർ പങ്കെടുത്തു. കാഞ്ഞിരംപാറ രവിയാണ് സംവിധാനം നിർവഹിച്ചത്.