സോളോ റൈഡർ ചിത്രപ്രദർശനം

Saturday 18 April 2026 10:01 PM IST

പയ്യന്നൂർ: പ്രമുഖ ചിത്രകാരി ഷീബ ബാബുവിന്റെ ചിത്രപ്രദർശനം സോളോ റൈഡറിന് പയ്യന്നൂരിൽ തുടക്കമായി.ഗാന്ധി പാർക്കിൽ നടന്ന പ്രദർശനത്തിലേക്ക് അക്രിലിക്, ചാർക്കോൾ മാദ്ധ്യമങ്ങളിൽ 35 ചിത്രങ്ങളാണ് ഷീബ തയ്യാറാക്കിയത്. ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ഗ്രാമങ്ങളിലുമായി ഇതിനകം 17 ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. ലളിതകല അക്കാദമിയുടെ ആർട്ട് ഗ്യാലറികളിലും നിരവധി ചിത്ര പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. ചിത്രകലയിൽ ഡിപ്ലോമ നേടിയ ശ്രദ്ധേയയായ കലാകാരിയാണ് തൃക്കരിപ്പൂർ പിലിക്കോട് മാങ്കടവത്ത് കൊവ്വലിലെ ഷീബ ബാബു. പയ്യന്നൂർ ഗാന്ധി പാർക്കിൽ നടന്ന പ്രദർശനം ചലച്ചിത്ര സംവിധായകൻ ഗിരീഷ് കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. വിനോദ് പയ്യന്നൂർ, ശിഹാബ് ഉദിനൂർ, ബാലൻ സൗത്ത്, ചിത്രകാരി ഷീബ ബാബു എന്നിവർ പ്രസംഗിച്ചു.