അ​ക്ഷ​യ​ ​തൃ​തീ​യ​ ​ ദിനത്തിൽ   ഗു​രു​വാ​യൂ​ർ​ ​ക്ഷേ​ത്ര​ത്തിൽ നി​ന്ന് ​ ​സ്വ​ർ​ണം,​ വെള്ളി ലോ​ക്ക​റ്റുകൾ ​വാ​ങ്ങാം

Saturday 18 April 2026 10:15 PM IST

ഗു​രു​വാ​യൂ​ർ​:​ ​ അ​ക്ഷ​യ​തൃ​തീ​യ​ ​ദി​ന​മായ നാളെ ​ ​ഗു​രു​വാ​യൂ​ര​പ്പ​ന് ​പൂ​ജി​ച്ച​ ​സ്വ​ർ​ണ്ണം,​ ​വെ​ള്ളി​ ​ലോ​ക്ക​റ്റ് ​ഭ​ക്ത​ർ​ക്ക് ​വാ​ങ്ങാ​ൻ​ ​ദേ​വ​സ്വം​ ​ക്ര​മീ​ക​ര​ണ​മൊ​രു​ക്കി.​ ​ര​ണ്ട്,​ ​മൂ​ന്ന്,​ ​അ​ഞ്ച്,​ ​പ​ത്ത് ​ഗ്രാം​ ​സ്വ​ർ​ണ്ണ​ലോ​ക്ക​റ്റും​ ​വെ​ള്ളി​യു​ടെ​ ​അ​ഞ്ച് ​ഗ്രാം​ ​ലോ​ക്ക​റ്റും​ ​ല​ഭ്യ​മാ​ണ്.​ ​ക്ഷേ​ത്ര​ത്തി​ന​ക​ത്തെ​ ​തെ​ക്കേ​ ​കൗ​ണ്ട​റി​ൽ​ ​നി​ന്നും​ ​ഭ​ക്ത​ർ​ക്ക് ​ലോ​ക്ക​റ്റ് ​വാ​ങ്ങാം.​ നാളെ ​രാ​വി​ലെ​ ​അ​ഞ്ച് ​മു​ത​ൽ​ ​ഒ​രു​ ​മ​ണി​ ​വ​രെ​യും​ ​വൈ​കി​ട്ട് ​അ​ഞ്ച് ​മു​ത​ൽ​ ​രാ​ത്രി​ ​എ​ട്ട് ​വ​രെ​യും​ ​ഭ​ക്ത​ർ​ക്ക് ​ലോ​ക്ക​റ്റ് ​ല​ഭ്യ​മാ​ക്കാ​ൻ​ ​പ്ര​ത്യേ​ക​ ​കൗ​ണ്ട​ർ​ ​പ്ര​വ​ർ​ത്തി​ക്കും.

അ​ക്ഷ​യ​തൃ​തീ​യ​ ​ദി​ന​ത്തി​ൽ​ ​ഗു​രു​വാ​യൂ​രി​ൽ​ ​ക​ഴ​ക​ക്കാ​രു​ടെ​ ​വ​ക​യാ​യി​ ​ചു​റ്റു​വി​ള​ക്കാ​ഘോ​ഷി​ക്കും.​ ​ശ്രീ​ല​ക​ത്ത് ​നെ​യ് ​വി​ള​ക്ക്,​ ​നി​റ​മാ​ല,​ ​മേ​ള​ത്തോ​ടെ​ ​കാ​ഴ്ച​ശീ​വേ​ലി​യും​ ​വി​ള​ക്കു​മു​ണ്ടാ​കും.​ ​കാ​ല​ത്ത് ​കാ​ഴ്ച​ശീ​വേ​ലി​ക്ക് ​സ​ന്തോ​ഷ് ​മാ​രാ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​മേ​ളം​ ​അ​ക​മ്പ​ടി​യാ​കും. ഉ​ച്ച​യ്ക്ക് ​കാ​ഴ്ച​ശീ​വേ​ലി​ക്ക് ​ഗു​രു​വാ​യൂ​ർ​ ​ശ​ശി​ ​മാ​രാ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​മേ​ളം​ ​അ​ര​ങ്ങേ​റും.​ ​വൈ​കി​ട്ട് ​കാ​ടാ​മ്പു​ഴ​ ​അ​നി​രു​ദ്ധി​ന്റെ​ ​താ​യ​മ്പ​ക​യു​ണ്ടാ​കും.