പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്ത ഗൃഹനാഥന് മർദ്ദനം

Sunday 19 April 2026 3:39 AM IST

അമ്പലപ്പുഴ: വിഷുവിന് വീടിന് മുന്നിലെ റോഡിൽ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിന് ഗൃഹനാഥന് മർദ്ദനം. പുന്നപ്ര തെക്ക് പഞ്ചായത്ത് പതിനഞ്ചാം വാർഡ് പുതുവൽ വീട് മുഹമ്മദ് സാലിയുടെ മകൻ ഷിയാസിനാണ് മർദ്ദനമേറ്റത്. പുന്നപ്ര സ്വദേശിയാ കുഞ്ഞുമോന്റെ മകൻ സജീർ ആണ് മർദ്ദിച്ചതെന്ന് ഷിയാസ് പുന്നപ്ര പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. സജീർ പരാതിക്കാരന്റെ വീടിന് സമീപം റോഡിൽ പടക്കം പൊട്ടിച്ചതിന് പരാതിക്കാരൻ പൊലീസിൽ പരാതി നൽകുമെന്ന് പറഞ്ഞതിനുള്ള വിരോധം കാരണം 15ന് രാത്രിയോടെ ഷിയാസ് താമസിക്കുന്ന വീടിന് മുൻവശം റോഡിൽ വച്ച് സജീർ അസഭ്യം പറയുകയും മർദ്ദിച്ചെന്നുമാണ് പരാതി. പുന്നപ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു