രാജാ രവിവർമ്മ ജന്മദിനാഘോഷം
Sunday 19 April 2026 1:39 AM IST
കിളിമാനൂർ :രാജാ രാവിവർമ്മയുടെ നൂറ്റി എഴുപത്തെട്ടാം ജന്മ വാർഷിക ദിനത്തോടനുബഡിച്ച് കിളിമാനൂരിലെ സാംസ്‌കാരിക സംഘടനയായ കാലത്തിന്റെ ആഭിമുഖ്യത്തിൽ 26ന് രാവിലെ 9 മുതൽ കിളിമാനൂർ വ്യാപാരഭവനിൽ പെൻസിൽ ഡ്രോയിംഗ്, ജലഛായം എന്നീ ഇനങ്ങളിൽ അഖില കേരള മത്സരം നടത്തും.പത്ത് വയസിന് താഴെ, പത്തിനും പതിനെട്ടിനും വയസിനുമിടയിൽ പതിനെട്ട് വയസ്സിനു മുകളിൽ എന്നീ മൂന്ന് വിഭാഗങ്ങളിലാണ് മത്സരം.ചടങ്ങിനോടനുബന്ധിച്ച് രണ്ടാമത് കാലം ചിത്രകലാ പുരസ്‌കാരം നേമം പുഷ്പരാജിന് ഡോ.എം.ജി.ശശി ഭൂഷൺ സമ്മാനിക്കും. മത്സരങ്ങൾക്ക് രജിസ്റ്റർ ചെയ്യേണ്ട വാട്സാപ്പ് നമ്പർ 8075181610.