ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രം

Sunday 19 April 2026 1:52 AM IST

തിരുവനന്തപുരം: ശ്രീനാരായണ മതാതീത ആത്മീയകേന്ദ്രം സംസ്ഥാനകമ്മിറ്റി ഓഫീസ് ഉദ്ഘാടനവും സർവമത സമ്മേളനവും മംഗലപുരം ഹനിമാൻ മുക്കിൽ ഇന്ന് രാവിലെ 11ന് നടക്കും. കെ.എസ്.അനിൽ നെയ്യാറ്റിൻകര ഉദ്ഘാടനം ചെയ്യും. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻ‌ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജിത മോഹൻദാസ് അദ്ധ്യക്ഷത വഹിക്കും. അഡ്വ.കെ.എസ്. ജ്യോതി മതാതീത പ്രഭാഷണവും ആത്മീയ കേന്ദ്രം ജനറൽ സെക്രട്ടറി വാവറമ്പലം സുരേന്ദ്രൻ ആമുഖപ്രസംഗവും നടത്തും. പോത്തൻകോട് ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ.ബി. പുരുഷോത്തമൻ മുഖ്യ പ്രസംഗം നടത്തും.