സാമുവൽ മേന പുരസ്‌കാരം സംവിധായകൻ ബ്ലെസിക്ക്
Sunday 19 April 2026 1:55 AM IST
തിരുവനന്തപുരം: പത്രാധിപർ,നോവലിസ്റ്റ്,ചിത്രകാരൻ,ഫോട്ടോഗ്രാഫർ എന്നീ നിലകളിൽ പ്രവർത്തിച്ച സാഹിത്യകാരൻ സാമുവൽ മേനയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് നൽകുന്ന സാമുവൽ മേന പുരസ്‌കാരം സംവിധായകൻ ബ്ലെസിക്ക് സമ്മാനിക്കും. പുരസ്‌കാരവും ഒരുലക്ഷം രൂപയുടെ ക്യാഷ് അവാർഡുമാണ് സമ്മാനം. 25ന് വൈകിട്ട് 5ന് വൈ.എം.സി.എയിലെ ബ്രിട്ടീഷ് ലൈബ്രറി ഹാളിൽ നടക്കുന്ന ചടങ്ങിൽ മൂന്നുതലമുറകളാൽ രചിക്കപ്പെട്ട അഞ്ചു ഗ്രന്ഥങ്ങളുടെ പ്രകാശനവും നടക്കും.
റിട്ട. ജില്ലാ സെഷൻസ് ജഡ്‌ജി എ. ഡെന്നിസൻ അദ്ധ്യക്ഷത വഹിക്കും. കർണ്ണാടക സംഗീതജ്ഞൻ അശ്വതി തിരുനാൾ രാമവർമ്മ പുരസ്‌കാരം വിതരണം ചെയ്യും. ചലചിത്ര അക്കാഡമി മുൻ അദ്ധ്യക്ഷൻ പ്രേംകുമാർ,ഷെവലിയർ ഡോ. കോശി എം. ജോർജ്, സാം വർഗ്ഗീസ്,ജോൺ വർഗ്ഗീസ്,ക്രിസ്റ്റിസൺ സാരസം എന്നിവർ പങ്കെടുക്കും.