കല്ലമ്പലത്തും പോങ്ങനാടും ലോട്ടറി തട്ടിപ്പ്

Sunday 19 April 2026 1:56 AM IST

കല്ലമ്പലം: കല്ലമ്പലത്തും പോങ്ങനാടും ലോട്ടറി തട്ടിപ്പ് നടന്നതായി പരാതി. കല്ലമ്പലം സ്വദേശികളായ ദിലീപ്,അനിലാൽ എന്നിവരാണ് തട്ടിപ്പിനിരയായത്. ഇവരിൽ നിന്ന് 5000 രൂപ വീതമാണ് തട്ടിയെടുത്തത്. സ്വകാര്യ വാഹനത്തിൽ പൊലീസ് എന്ന വ്യാജേനയെത്തിയ ഒരാളാണ് ലോട്ടറി അടിച്ചു എന്നു പറഞ്ഞ് കൃതൃമം നടത്തിയ ടിക്കറ്റ് നൽകി പണം വാങ്ങിയതെന്ന് ഇരുവരും പറഞ്ഞു. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് രണ്ടിടങ്ങളിലും വ്യാജ ടിക്കറ്റ് നൽകി പണം തട്ടിയെടുത്തത്. രണ്ടുപേരിൽ നിന്നും പണം തട്ടിയത് ഒരാളാണെന്ന് സംശയിക്കുന്നു. അനിലാൽ കല്ലമ്പലം പൊലീസിലും, ദിലീപ് കിളിമാനൂർ സ്റ്റേഷനിലും പരാതി നൽകി.