ലോറിയുടെ ഗ്ലാസ് എറിഞ്ഞു തകർത്തു
Sunday 19 April 2026 1:08 AM IST
വിഴിഞ്ഞം: വെള്ളായണി കായലിന് കുറുകെ നിർമ്മിക്കുന്ന പാലത്തിന് നിർമാണ സാമഗ്രികളുമായി എത്തിയ ലോറിയുടെ മുൻവശത്തെ ഗ്ലാസ് സാമൂഹ്യ വിരുദ്ധർ എറിഞ്ഞു തകർത്തതായി പരാതി. ഇവിടെ നിന്നും ഇരുമ്പ് കമ്പികൾ പതിവായി മോഷണം പോകുന്നതായും പരാതിയുണ്ട്. ഇതു സംബന്ധിച്ച് കല്ലിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കാക്കാമൂല ബിജു നേമം പൊലീസിൽ പരാതി നൽകി. രാത്രികാല പട്രോളിംഗ് വേണമെന്നും ആവശ്യമുണ്ട്.