എംഡിഎംഎയുമായി യുവാവിനെ പിടികൂടി
Sunday 19 April 2026 2:10 AM IST
കോന്നി: 2.174 ഗ്രാം എം.ഡി.എം.എ യുമായി യുവാവിനെ എക്സൈസ് നാർക്കോട്ടിക് സെൽ പിടികൂടി. ഐരവൺ പ്രസാദ് നിലയത്തിൽ ദേവനാരായണനെ (21) ആണ് വെള്ളിയാഴ്ച രാത്രി പിടികൂടിയത്. വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഇയാളുടെ കാറിൽ നിന്നാണ് എം.ഡി.എം.എ കണ്ടെത്തിയത്. ബാംഗ്ലൂരിൽ പഠിക്കുന്ന ദേവനാരായണൻ അടുത്തിടെയാണ് നാട്ടിലെത്തിയത്. പത്തനംതിട്ട സ്‌ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വിനോദ് എം.ഒ, ഇൻസ്‌പെക്ടർ പ്രവീൺ എസ്. എസ്, പ്രിവന്റീവ്ഓഫീസർ വിമൽ, സിവിൽ എക്സൈസ് ഓഫീസർ മാരായ രാഹുൽ, ജിതിൻ, അജിത്, നിതിൻ, സോജൻ വനിത സിവിൽ എക്സൈസ് ഓഫീസർ ജിജി, ശശിധരൻ പിള്ള, റെജി എന്നിവർ പങ്കെടുത്തു.