പരിശീലന ക്യാമ്പ്

Saturday 18 April 2026 11:15 PM IST

മുഹമ്മ: ജീവകാരുണ്യ - രോഗീപരിചരണ രംഗത്ത് കേരളത്തിൽ അരപ്പതിറ്റാണ്ടായി സജീവമായ പൂക്കോയ തങ്ങൾ ഹോസ്പിസിന്റെ (പി.ടി.എച്ച്) സേവനം ഇനി മണ്ണഞ്ചേരിയിലും ലഭ്യമാകും. നിർവൃതി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മണ്ണഞ്ചേരി ക്രസന്റ് പബ്ലിക് സ്കൂളിൽ നടന്ന മൂന്നുദിവസത്തെ പരിശീലന ക്യാമ്പോടെയാണ് ഹോസ്പിസിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായത്. ക്യാമ്പിന്റെ ഉദ്ഘാടനം മുസ്‌ലിം ലീഗ് ആലപ്പുഴ മണ്ഡലം പ്രസിഡന്റ് കെ.എ. ഹാമിദ് കുഞ്ഞാശാൻ നിർവഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് എസ്. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. ജോസ് പുളിമൂട്ടിൽ, എം.ടി. മുഹമ്മദ്, ബാസിൽ ബാദുഷ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.