എടത്വായിൽ പൂക്കട കത്തി നശിച്ചു

Saturday 18 April 2026 11:17 PM IST

ആലപ്പുഴ : എടത്വായിൽ പൂക്കടയകലുണ്ടായ തീപിടിത്തത്തിൽ 5 ലക്ഷം രൂപയുടെ നഷ്ടം എടത്വ ജംഗ്ഷനിൽ സെന്റ് ജോർജ് ഷോപ്പിംഗ് കോപ്ലംക്‌സിൽ പ്രവർത്തിക്കുന്ന തെക്കേടത്ത് ഫ്‌ളവർ ഷോപ്പിനാണ് ഇന്നലെ പുലർച്ചെ നാലോടെ തീപിടിച്ചത്. കടയ്ക്കുള്ളിൽ പുക പുറത്തേക്ക് വരുന്നത് കണ്ട് എടത്വ പള്ളിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ബേബി കാണുകയും ടൗൺ വാർഡ് മെമ്പറായ മനോജ് മാത്യു പുത്തൻവീട്ടിലിനെ വിവരം അറിയിച്ചു. തുടർന്ന്, മനോജ് കടയുടമ സാജുവിനെയും ഫയർഫോഴ്‌സിനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തി കടയുടെ ഷട്ടർ പകുതിയോളം ഉയർത്തിയ ശേഷമാണ് തീ നിയന്ത്രിക്കാൻ സാധിച്ചത്. 10000 രൂപ, ആധാരം, നിരവധി രേഖകൾ, ഫ്രിഡ്ജ്, പൂമാലകൾ, ഡെക്കേറേഷൻ ഐറ്റംസ്, ഫർണിച്ചറുകൾ എന്നിവ പൂർണമായും കത്തി.

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് നിഗമനം. തകഴി, തിരുവല്ല എന്നിവടങ്ങളിൽ നിന്ന് എത്തിയ ഫയർഫോഴ്സിന്റെ സഹായത്തോടെയാണ് തീ അണച്ചത്. സമീപകടകളിലേയ്ക്ക് തീ പടരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. സീനിയർ ഫയർ ഓഫീസർ ജിമ്മി ജോസഫ്, ഉദ്യോഗസ്ഥരായ ഷിജിമോൻ, സി.വി. വിനു, വിപിൻ, പ്രദീപ്, മനു, ആർ.എസ്. ബിനു, മുകേഷ്‌കുമാർ, എസ്. മുകേഷ്, സുധീഷ്, അനില്‍കുമാർ, എടത്വ സി.ഐ അൻവർ, എസ്‌.ഐ റിജോ ജോയ്, പൊലീസുകാരായ എസ്. പ്രദീപ്, സുജിത്ത്, രതീഷ് എന്നിവർ നേതൃത്വം നൽകി.