കൂ​ട്ടു​കാ​ര​നെ​ ​ആ​ക്ര​മി​ച്ച് ഓ​ടി​യ​ ​യു​വാ​വ് ട്രെ​യി​നി​ടി​ച്ച് ​മ​രി​ച്ചു

Sunday 19 April 2026 12:05 AM IST

പാ​പ്പി​നി​ശ്ശേ​രി​(കണ്ണൂർ):​ ​കൂ​ട്ടു​കാ​ര​നെ​ ​ത​ല​യ്ക്ക​ടി​ച്ച് ​ഗു​രു​ത​ര​മാ​യി​ ​പ​രി​ക്കേ​ൽ​പ്പി​ച്ച് ​ഓ​ടി​ ​ര​ക്ഷ​പ്പെ​ട്ട​ ​യു​വാ​വ് ​ട്രെ​യി​നി​ടി​ച്ച് ​മ​ര​ണ​പ്പെ​ട്ടു.​ ​പ​ഴ​ഞ്ചി​റ​ ​സ്വ​ദേ​ശി​ ​പി.​കെ.​പി​ ​ഷ​ഫീ​ഖ് ​(40​)​ആ​ണ് ​മ​ര​ണ​പ്പെ​ട്ട​ത്.​ ​ത​ല​യ്ക്ക് ​പ​രി​ക്കേ​റ്റ​ ​പാ​പ്പി​നി​ശേ​രി​യി​ലെ​ ​എ​ൻ.​കെ​ ​പ്ര​ശാ​ന്ത​നെ​ ​(46​)​ ​ക​ണ്ണൂ​രി​ലെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ​ ​രാ​വി​ലെ​ 9.30​ഓ​ടെ​ ​പ്ര​ശാ​ന്ത​ന്റെ​ ​വീ​ട്ടി​ൽ​ ​വ​ച്ചാ​യി​രു​ന്നു​ ​ആ​ക്ര​മ​ണം.​ ​ഇ​ല​ക്ട്രീ​ഷ്യ​നാ​യ​ ​പ്ര​ശാ​ന്തി​ന്റെ​ ​വീ​ട്ടി​ലെ​ത്തി​യ​ ​കൂ​ട്ടു​കാ​ര​നാ​യ​ ​ഷ​ഫീ​ഖ് ​കു​ടി​വെ​ള്ളം​ ​ആ​വ​ശ്യ​പ്പെ​ടു​ക​യും​ ​ഇ​തി​നി​ടെ​ ​വീ​ടി​ന്റെ​ ​ന​ടു​മു​റി​യി​ലെ​ത്തി​യ​ ​ഷ​ഫീ​ഖ് ​മേ​ശ​യു​ടെ​ ​മു​ക​ളി​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​ ​ചു​റ്റി​ക​യെ​ടു​ത്ത് ​'​നി​ന്നെ​ ​കൊ​ല്ലു​മെ​ടാ​'​ ​എ​ന്നു​ ​പ​റ​ഞ്ഞ് ​ത​ല​യ്ക്ക​ടി​ക്കു​ക​യു​മാ​യി​രു​ന്നു​വ​ത്രെ.​ ​തു​ട​ർ​ന്ന് ​റെ​യി​ൽ​പാ​ള​ത്തി​ലൂ​ടെ​ ​ഓ​ടി​ ​ര​ക്ഷ​പ്പെ​ടാ​നു​ള്ള​ ​ശ്ര​മ​ത്തി​നി​ട​യി​ലാ​ണ് ​ട്രെ​യി​ൻ​ ​ത​ട്ടി​യ​ത്.