വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചതായി യുവതി: കെ.എസ്.യു കണ്ണൂർ ജില്ലാപ്രസിഡന്റിനെതിരെ കേസെടുത്തു
Sunday 19 April 2026 12:07 AM IST
കണ്ണൂർ: വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുലിനെതിരെ യുവതി നൽകിയ പരാതിയിൽ കേസെടുത്തു.കണ്ണൂർ റൂറൽ ജില്ല പൊലീസ് പരിധിയിലെ യുവതി കണ്ണൂർ വനിത പൊലീസിൽ നൽകിയ പരാതിയിലാണ് കേസെടുത്തത്.
വിദേശത്ത് ജോലി ചെയ്തു വരുന്ന പരാതിക്കാരിയുമായി 8 വർഷം മുൻപ് പ്രണയത്തിലായിരുന്നുവെന്നും തുടർന്ന് വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ചതായും യുവതിയുടെ പരാതിയിൽ പറയുന്നു. 2023 മുതൽ 2025 വരെയുള്ള കാലയളവിൽ പരാതിക്കാരിയിൽ നിന്നും പലതവണകളായി കൈപ്പറ്റിയ പണം അതുൽ മുഴുവനായും തിരിച്ചു നൽകിയില്ലെന്നും വിവാഹ വാഗ്ദാനത്തിൽ നിന്നു പിൻമാറി ചതി നടത്തിയതായും പരാതിയിലുണ്ട്. പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.