കീവിൽ വെടിവയ്പ്: 5 പേർ കൊല്ലപ്പെട്ടു

Sunday 19 April 2026 8:16 AM IST

കീവ്: യുക്രെയിന്റെ തലസ്ഥാനമായ കീവിൽ സൂപ്പർമാർക്കറ്റിൽ വെടിവയ്പ്. അഞ്ച് പേർ കൊല്ലപ്പെട്ടു. അക്രമിയെ പൊലീസ് ഏറ്റുമുട്ടലിനിടെ വെടിവച്ചു കൊന്നു. 15 പേർക്ക് പരിക്കേറ്റു. അക്രമി ബന്ദികളാക്കിയ നാല് പേരെ പൊലീസ് രക്ഷപെടുത്തി. റഷ്യൻ വംശജനായ യുക്രെയിൻ പൗരനാണ് പ്രതി. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചതായി യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പറഞ്ഞു.