വാർറിസ്ക് ഇൻഷുറൻസ് പൂളുമായി കേന്ദ്രം,ചരക്ക് കപ്പലുകൾക്ക് 12,980 കോടി...

Monday 20 April 2026 12:43 AM IST

ആഗോളതലത്തിലെ സംഘർഷാവസ്ഥയും വിലക്കയറ്റവും കണക്കിലെടുത്ത് രാജ്യത്തെ കപ്പൽ ഗതാഗത മേഖലയ്ക്കും സർക്കാർ ജീവനക്കാർക്കും വലിയ ആശ്വാസ പദ്ധതികളുമായി കേന്ദ്ര സർക്കാർ. സമുദ്ര വ്യാപാരത്തിന് സുരക്ഷയൊരുക്കാന്‍ പ്രത്യേക ഇൻഷുറൻസ് ഫണ്ടും സർക്കാർ ജീവനക്കാർക്ക് ശമ്പള വർധനവുമാണ് കേന്ദ്ര മന്ത്രിസഭ പ്രഖ്യാപിച്ചത്. യുദ്ധസാഹചര്യങ്ങൾ നിലനിൽക്കുന്ന കടൽപ്പാതകളിലൂടെ സഞ്ചരിക്കുന്ന ഇന്ത്യൻ കപ്പലുകൾക്കായി 'വാർറിസ്ക് ഇൻഷുറൻസ് പൂൾ' രൂപീകരിക്കും. 12,980 കോടി രൂപയാണ് ഇതിനായി സർക്കാർ നീക്കിവച്ചിരിക്കുന്നത്