മുംബയിൽ 10 കോടിയുടെ ആഡംബര ഭവനം സ്വന്തമാക്കി നടി തബു

Sunday 19 April 2026 8:08 PM IST

മുംബയിൽ 10 കോടിയുടെ ആഡംബര അപ്പാർട്ടമെന്റ് സ്വന്തമാക്കി ബോളിവുഡ് താരം തബു. മുംബയ് വെർസോവയിലാണ് 2153 സ്ക്വയർ ഫീറ്റുള്ള അപ്പാർട്ട്മെന്റ് താരം വാങ്ങിയത്. ഗോദ്‌റെജ് സ്കൈഷോർ ബിൽഡിംഗിലാണ് ഈ അപ്പാർട്ട്മെന്റ് സ്ഥിതി ചെയ്യുന്നത്. 127 സ്ക്വയർ ഫീറ്റുള്ള വലിയ ബാൽക്കണിയാണ് വീടിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്.

2026 മാർച്ച് 26നാണ് വീടിന്റെ രജിസ്ട്രേഷൻ നടി പൂർത്തിയാക്കിയത്. 5.24 ലക്ഷം രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടിക്ക് പുറമേ നടിക്ക് 30,000 രൂപ രജിസ്ട്രേഷൻ ഫീസും നൽകേണ്ടിവന്നു. അപ്പാർട്ട്മെന്റിനൊപ്പം രണ്ട് കാർ പാർക്കിംഗ് സ്പേസും തബു വാങ്ങിയിട്ടുണ്ട്. ന്നര ഏക്കറിലായി 27000 സ്ക്വയർ ഫീറ്റിലാണ് ഗോദ്‌റെജ് പ്രോപ്പർട്ടീസിന്റെ സ്കൈഷോർ പ്രോജര്ട് നിർമ്മാണം പുരോഗമിക്കുന്നത്. അഞ്ച് ബേസ്‌മെന്റുകളും 24 നിലകളുമാണ് ടവറുകൾക്കുള്ളത്. പദ്ധതിയിൽ ആകെ 126 അപ്പാർട്ടമെന്റുകളാണ് ഉള്ളത്,​

മുംബയുടെ പടിഞ്ഞാറൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്ഥലവമാണ് വെർസോവ. വാണിജ്യ വിനോദ കേന്ദ്രങ്ങളോട് അടുത്ത റസിഡൻഷ്യൽ ഏരിയയാണ് ഇത്.

അതേസമയം ഏപ്രിൽ 17 ന് തിയേറ്ററുകളിൽ എത്തിയ ഭൂത് ബംഗ്ല എന്ന ചിത്രത്തിലാണ് തബു ഏറ്റവും ഒടുവിൽ അഭിനയിച്ചത്. പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം തബുവും അക്ഷയ് കുമാറും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഭൂത് ബംഗ്ല നിലവിൽ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു