എ.കെ.പി. സ്‌മാരക പുരസ്‌കാരം

Monday 20 April 2026 12:15 AM IST
വിദ്വാൻ എ.കെ. കൃഷ്ണൻ മാസ്റ്റർ സ്മാരക സമിതി നൽകുന്ന പുരസ്കാരം രഘുനാഥ് പലേരിക്ക് സദനം നാരായണൻ സമ്മാനിക്കുന്നു

പയ്യന്നൂർ: സ്വാതന്ത്ര്യസമര സേനാനിയും ബഹുഭാഷാ പണ്ഡിതനുമായിരുന്ന വിദ്വാൻ എ.കെ കൃഷ്ണൻ മാസ്റ്റരുടെ സ്മരണാർത്ഥം, വിദ്വാൻ എ.കെ.കൃഷ്ണൻ മാസ്റ്റർ സ്മാരക സമിതി നൽകുന്ന പുരസ്കാരം നോവലിസ്റ്റും കഥാകൃത്തും തിരക്കഥാകൃത്തും ബാലസാഹിത്യകാരനുമായ രഘുനാഥ് പലേരിക്ക് സമ്മാനിച്ചു. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം, കൃഷ്ണൻ മാസ്റ്റരുടെ ചരമദിനത്തിൽ തായിനേരിയിലെ കൃഷ്ണ സദനത്തിൽ നടന്ന ചടങ്ങിൽ സമിതി ചെയർമാൻ സദനം നാരായണൻ സമർപ്പിച്ചു. സർവീസ് കമ്മീഷൻ അംഗവും സാഹിത്യകാരനുമായ ഡോ. പി.പി പ്രകാശൻ ഉദ്ഘാടനം ചെയ്തു. റിട്ട. പ്രൊഫ. ഡോ. എ.കെ രാമകൃഷ്ണൻ അനുസ്മരണഭാഷണം നടത്തി. നഗരസഭാംഗം പോത്തേര കൃഷ്ണൻ, ലൈബ്രറി കൗൺസിൽ നേതൃസമിതി കൺവീനർ കെ.വി സത്യനാഥൻ സംസാരിച്ചു. സമിതി സെക്രട്ടറി ഡോ. ഇ. ശ്രീധരൻ സ്വാഗതവും കെ.പി വിജയകൃഷ്ണൻ നന്ദിയും പറഞ്ഞു.