ദിലീപ് കുമാർ മുഖർജി അനുസ്മരണം
കണ്ണൂർ: ബാങ്കിംഗ് തൊഴിലാളി നേതാവ് ദിലീപ് കുമാർ മുഖർജിയുടെ അനുസ്മരണവും പ്രഭാഷണവും യോഗശാല റോഡിലെ ബെഫി ഹാളിൽ എയർബിയ അസിസ്റ്റന്റ് സെക്രട്ടറി ബിഗേഷ് ഉണ്ണിയാൻ ഉദ്ഘാടനം ചെയ്തു. കെ.ജി.ബി.ഇ.യു ജില്ലാ പ്രസിഡന്റ് സി. ശ്രീഷ് അദ്ധ്യക്ഷത വഹിച്ചു. കെ.ജി.ബി.ആർ.എഫ് വൈസ് പ്രസിഡന്റ് സി.പി നരേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി.
ബെഫി കണ്ണൂർ ജില്ലാ സെക്രട്ടറി പി.എം. ശ്രീരാഗ്, എ.കെ.ബി.ആർ.എഫ് സ്റ്റേറ്റ് കമ്മിറ്റി അംഗം കെ.പി സേതുമാധവൻ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു. കേരള ഗ്രാമീണ ബാങ്ക് റിട്ടയറീസ് ഫോറം, എംപ്ലോയീസ് യൂണിയൻ, ഓഫീസേഴ്സ് യൂണിയൻ എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കെ.ജി.ബി.ആർ.എഫ് കണ്ണൂർ സെക്രട്ടറി പ്രേമരാജ് സ്വാഗതവും കെ.ജി.ബി.ഇ.യു ജില്ലാ സെക്രട്ടറി സന്തോഷ് കുമാർ നന്ദിയും പറഞ്ഞു. ബാങ്കിംഗ് മേഖലയിലെ ജീവനക്കാരും വിരമിച്ച ഉദ്യോഗസ്ഥരും പങ്കെടുത്തു.