പ്രധാനമന്ത്രിയുടെ പ്രസംഗം വാചക കസർത്തെന്ന്
Monday 20 April 2026 12:00 AM IST
വടക്കാഞ്ചേരി: പ്രധാനമന്ത്രി രാഷ്ട്രത്തോട് നടത്തിയ പ്രസംഗം ബി.ജെ.പി പ്രവർത്തകർക്കായി നടത്തിയ വാചക കസർത്തെന്ന് കെ.രാധാകൃഷ്ണൻ എം.പി. സ്ത്രീ ശാക്തീകരണത്തിൽ സർക്കാരിന് ആത്മാർത്ഥതയില്ല. പാർലമെന്റിൽ ഭരണഘടനാ ഭേദഗതി ബില്ല് പാസാക്കുന്നതിൽ പരാജയപ്പെട്ട പ്രധാനമന്ത്രി, സ്വന്തം വീഴ്ച മറച്ചുവയ്ക്കാനാണ് പ്രതിപക്ഷത്തിന് മേൽ പഴി ചാരുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കാനുള്ള നീക്കം അനുവദിക്കില്ല. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് സ്ത്രീ വോട്ടർമാരെ സ്വാധീനിക്കാനുള്ള തന്ത്രം മാത്രമാണിത്. പ്രതിപക്ഷം സ്ത്രീകളെ വഞ്ചിച്ചു എന്ന പ്രധാനമന്ത്രിയുടെ ആരോപണം സ്വന്തം പരാജയങ്ങൾ മറച്ചുവയ്ക്കാനാണെന്നും രാധാകൃഷ്ണൻ എം.പി പറഞ്ഞു.