കലയിലൂടെ മാത്രമേ സമാധാനം സാദ്ധ്യമാകൂ
Monday 20 April 2026 12:00 AM IST
തൃശൂർ: യുദ്ധമുഖത്ത് നിൽക്കുന്ന ഇന്നത്തെ ലോകത്ത് കലയിലൂടെ മാത്രമേ സമാധാനം സാദ്ധ്യമാകുവെന്ന് കേരള സംഗീത നാടക അക്കാഡമി ചെയർപേഴ്‌സൺ മട്ടന്നൂർ ശങ്കരൻകുട്ടി. അക്കാഡമി സംഘടിപ്പിച്ച സംസ്ഥാന പ്രൊഫഷണൽ നാടക മത്സരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാന സന്ദേശത്തിന്റെ വാഹകരായി കലയ്ക്ക് ഇടപ്പെടാൻ കഴിയുമെന്നതിനാൽ നാടകം മത്സരം പോലുള്ള പരിപാടികളെ പ്രോത്സാഹിപ്പിക്കണമെന്നും കൂട്ടിച്ചേർത്തു. നിർവ്വാഹക സമിതി അംഗം ജോൺ ഫെർണാണ്ടസ് അദ്ധ്യക്ഷത വഹിച്ചു. അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി ആമുഖഭാഷണം നടത്തി. തൃശൂർ ജില്ലാ കേന്ദ്രകലാസമിതി സെക്രട്ടറി അഡ്വ.വി.ഡി. പ്രേമപ്രസാദ്,സഹീർ അലി എന്നിവർ സംസാരിച്ചു.