സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ്
Monday 20 April 2026 1:49 AM IST
കോവളം: വെള്ളാർ വാർഡ് പുലരിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ഹോമിയോ മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പാച്ചല്ലൂർ കയർ സംഘം ആനത്തലവട്ടം ആനന്ദൻ ഹാളിൽ നടന്ന ക്യാമ്പ് മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫ.ഡോ.കെ.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. അസി.പ്രൊഫ.ഡോ.നീന എസ്.നായർ നേതൃത്വം നൽകി.പുലരി ഭാരവാഹികളായ പനത്തുറ പി.ബൈജു,ഡി.ജയകുമാർ,കെ.ജി.സനൽ,നീതി ഫസിൽ, സജി ചുടുകാട്,ഷാജർ തുടങ്ങിയവർ പങ്കെടുത്തു.