ട്രെൻസറിന്റെ ഡെലിവറി സെന്റർ ടെക്‌നോപാർക്കിൽ
Monday 20 April 2026 1:56 AM IST
തിരുവനന്തപുരം: കേരളം ആസ്ഥാനമായ ഡിജിറ്റൽ പ്രോഡക്ട് എൻജിനിയറിംഗ് സ്ഥാപനമായ ട്രെൻസർ ടെക്‌നോളജി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ടെക്‌നോപാർക്കിൽ പുതിയ ഡെലിവറി സെന്റർ ആരംഭിച്ചു. ജപ്പാനിൽ നിന്നുള്ള പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. ടെക്‌നോപാർക്ക് ഫേസ് 3ലെ നയാഗ്ര ബിൽഡിംഗിലാണ് കേന്ദ്രം. 2017മുതൽ ടെക്‌നോപാർക്കിൽ പ്രവർത്തിക്കുന്ന ട്രെൻസർ, 800ഓളം ജീവനക്കാരുമായി ഈ പുതിയ കേന്ദ്രത്തിനു പുറമേ,നിള,ഗായത്രി,തേജസ്വിനി കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നുണ്ട്. ആഗോള കമ്പനികൾക്ക് ക്ലൗഡ്,മൊബൈൽ,ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,മെഷീൻ ലേണിംഗ്,എംബെഡഡ് സിസ്റ്റങ്ങൾ തുടങ്ങിയ മേഖലകളിൽ സോഫ്ട്‌വെയർ എൻജിനിയറിംഗ് സേവനങ്ങളാണ് ട്രെൻസർ നൽകുന്നത്. നിരവധി തൊഴിലവസരങ്ങളാണ് കമ്പനി ഇതിനോടകം ലഭ്യമാക്കിയതെന്ന് ട്രെൻസർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പ്രദീപ് കുമാർ പറഞ്ഞു.