വാർഷിക പൊതുയോഗം

Monday 20 April 2026 12:02 AM IST

ആലപ്പുഴ: കേരള എക്സ് ഗ്രഫ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ വാർഷിക പൊതുയോഗം വേലഞ്ചിറയിലെസംസ്ഥാന കമ്മിറ്റി ഓഫീസ് ഹാളിൽ നടന്നു. സംസ്ഥാന പ്രസിഡണ്ട് കെ.ആർ. സുകുമാരൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു. ഡി. എസ്.എൻ.അയ്യർ മുഖ്യാതിഥിയായി . രക്ഷാധികാരി വിആർ.ജയദാസ് ,സെക്രട്ടറി എസ്.അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി മാത്യുകുട്ടി (പ്രസിഡന്റ്),​ ആർ.കെ.കുട്ടി (വൈസ് പ്രസിഡന്റ്),​ എസ്.അരവിന്ദാക്ഷൻ (സെക്രട്ടറി), എൻ.ആർ.എൻ.പിള്ള, കെ.മണിയൻ (ജോ.സെക്രട്ടറിമാർ)​, ലീലാ ബാലൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു .