കരയോഗ മന്ദിരത്തിന് നേരെ ആക്രമണം കുറ്റവാളികളെ  അറസ്റ്റ് ചെയ്യണം

Tuesday 21 April 2026 3:02 AM IST

കോട്ടയം: കുടമാളൂർ എൻ.എസ്.എസ് കരയോഗ മന്ദിരത്തിൽ അതിക്രമിച്ച് കയറി ഭാരവാഹികളെ മർദ്ദിക്കുകയും ഫർണിച്ചറുകൾ അടിച്ച് തകർക്കുകയും ചെയ്തവരെ അറസ്റ്റ് ചെയ്യണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി ആവശ്യപ്പെട്ടു. വിഷു ദിനത്തിൽ ക്ഷേത്രങ്ങളിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള ഗരുഡൻ പറക്കലുമായി ബന്ധപ്പെട്ട് വരുന്നവർക്ക് ഇരിക്കാനും വിശ്രമിക്കാനും കരയോഗ മന്ദിരം തുറന്ന് കൊടുത്തിരുന്നു. ഇവിടെ ഇരുന്നിരുന്ന സ്ത്രീകൾ അടക്കമുള്ള വരുടെ ഇടയിലേക്ക് ഓടിയെത്തിയ പത്തോളം വരുന്ന അക്രമികൾ ാതൊരു കാരണവുമില്ലാതെ മർദ്ദിക്കുകയും മാരകായുധങ്ങൾ ഉപയോഗിച്ച് ഇവിടെയുണ്ടായിരുന്നവരെ ദേഹോപദ്രവം ഏൽപ്പിക്കുകയായിരുന്നു. കരയോഗം പ്രസിഡന്റിന്റെ മകന്റെ തലക്ക് ഗുരതരമായ പരുക്കേറ്റു. സംഭവം ഉണ്ടായി ഒരാഴ്ച്ച പിന്നിട്ടിട്ടും കുറ്റവാളികളെ അറസ്റ്റ് ചെയ്തിട്ടില്ല. പൊലീസ് അനാസ്ഥ കാട്ടുകയാണന്ന് ഫ്രാൻസിസ് ജോർജ് എം.പി ആരോപിച്ചു. ഫ്രാൻസിസ് ജോർജ് എം.പി കരയോഗം ഭാരവാഹികളുമായി ചർച്ച നടത്തി. എൻഎസ്എസ് താലൂക്ക് യൂണിയൻ സെക്രട്ടറി എ.എം രാധാകൃഷ്ണൻ നായർ, കരയോഗം പ്രസിഡന്റ് വേണുഗോപാലൻ നായർ, സെക്രട്ടറി കെ.രാധാകൃഷ്ണൻ നായർ, രമേഷ് ചിറ്റക്കാട്ട് എന്നിവർ പങ്കെടുത്തു.