വയോജന സംഗമം

Monday 20 April 2026 12:02 AM IST

ആലപ്പുഴ: പൂന്തോപ്പ് വാർഡ് വയോജന സ്നേഹ സംഗമം വാർഡ് കൗൺസിലർ എം. ശോഭ ഉദ്ഘാടനം ചെയ്തു. വി.എസ്.രാമചന്ദ്രൻ ആദ്ധ്യക്ഷത വഹിച്ചു. വസ്ത്രങ്ങളും വിഷുകൈ നീട്ടവും ആശ്രമം വാർഡ് കൗൺസിലർ ആർ. രാകേഷ് വിതരണം ചെയ്തു. സീനിയർ സിറ്റിസൺ ഫ്രണ്ട്‌സ് വെൽഫയർ അസോസിയേഷൻ ആശ്രമം യൂണിറ്റ് സെക്രട്ടറി കെ.ബി.സാധുജൻ, പ്രസിഡന്റ് ടി.ഒ.ദേവദാസ്, ഡി.വൈ.എഫ്.ഐ ആശ്രമം യൂണിറ്റ് സെക്രട്ടറി ഉണ്ണിക്കണ്ണൻ, പി.ജയാനന്ദൻ എന്നിവർ സംസാരിച്ചു. എസ്.എൽ.എസ് ഡയറക്ടർ പി.എം. ഷാജി ക്ലാസ് നയിച്ചു.മെഡിക്കൽ ക്യാമ്പ്,ആദരവ്, തുടങ്ങിയ പരിപാടികളും നടന്നു.