ബിഷപ്പുമാരുമായി സ്റ്റാലിന്റെ കൂടിക്കാഴ്ച

Monday 20 April 2026 1:11 AM IST

ചെന്നൈ: ടി.വി.കെയ്ക്കു വേണ്ടി വിജയ് ക്രിസ്ത്യൻ വോട്ടുകൾ

സമാഹരിക്കുമെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നതിനു പിന്നാലെ

എം.കെ സ്റ്റാലിന് പിന്തുണയുമായി തമിഴ്നാട്ടിലെ ബിഷപ്പുമാർ എത്തി. വോട്ടെടുപ്പിന് മുമ്പുള്ള ഞായറാഴ്ചയായ ഇന്നലെ ബിഷപ്പുമാരുടെ സംഘം സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. റോമൻ കത്തോലിക്കാ, സിറോ മലബാർ, ലാറ്റിൻ, സി.എസ്‌.ഐ, യാക്കോബായ, ലൂഥറൻ, ഇവാഞ്ചലിക്കൽ സഭകളിലെ ബിഷപ്പുമാരും വൈദികരും സംഘത്തിലുണ്ടായിരുന്നു. മതനിരപേക്ഷത സംരക്ഷിക്കുന്ന ഏക മുഖ്യമന്ത്രി സ്റ്റാലിനാണെന്ന് ബിഷപ്പുമാർ പറഞ്ഞു.