പ്രതിഷ്ഠാ വാർഷിക സമ്മേളനം
Tuesday 21 April 2026 3:09 AM IST
കറുകച്ചാൽ: എസ്.എൻ.ഡി.പി യോഗം 2901-ാം നമ്പർ പുതുപ്പള്ളിപ്പടവ് ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിന്റെ 21-ാമത് പ്രതിഷ്ഠാ വാർഷിക സമ്മേളനം എസ്.എൻ.ഡി.പി യോഗം നിയുക്ത ബോർഡ് മെമ്പർ സജീവ് പൂവത്ത് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.എസ് സുരേഷ് അദ്ധ്യക്ഷത വഹിച്ചു. നിയുക്ത യൂണിയൻ കമ്മറ്റി മെമ്പർ ടി.ആർ ഉണ്ണികൃഷ്ണൻ, ചമ്പക്കര ശാഖാ പ്രസിഡന്റ് ഷാജി കൃഷ്ണൻ, നെടുംകുന്നം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മോളമ്മ വിജയൻ, രാജേഷ് കെ. വെൺപാലയ്ക്കൽ, വനിതാ സംഘം സെക്രട്ടറി കെ.കെ കുമാരി, കുടുംബ യൂണിറ്റ് കൺവീനർമാരായ മായ പ്രകാശ്, ശരണ്യ ശ്യാം, ജിനു വി.രാജു, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് കണ്ണൻ ഉണ്ണി, കുമാരി സംഘം പ്രസിഡന്റ് അഞ്ജലി അജി, ബാലജന യോഗം പ്രസിഡന്റ് കാർത്തിക് മോഹൻലാൽ എന്നിവർ പങ്കെടുത്തു. ശാഖാ സെക്രട്ടറി ടി.ആർ അജി സ്വാഗതവും വൈസ് പ്രസിഡന്റ് സി.ജി സുകുമാരൻ നന്ദിയും പറഞ്ഞു.