കുമരകം കലാഭവൻ ഭാരവാഹികൾ

Tuesday 21 April 2026 3:13 AM IST

കുമരകം: കുമരകം കലാഭവന്റെ 47ാമത് വാർഷിക പൊതുയോഗം കലാഭവൻ ഹാളിൽ നടന്നു. കലാഭവൻ പ്രസിഡന്റ് എം.എൻ ഗോപാലൻ ശാന്തി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സെക്രട്ടറി എസ്.ഡി പ്രേംജി വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. കലാഭവൻ ഭാരവാഹികളായ പി.കെ അനിൽകുമാർ, രാജി സാജൻ, ജഗദമ്മ മോഹനൻ എന്നിവർ പ്രസംഗിച്ചു.ഭാരവാഹികളായി എം.എൻ ഗോപാലൻ ശാന്തി (പ്രസിഡന്റ്), ടി.കെ ലാൽ ജ്യോത്സ്യർ (വർക്കിംഗ് പ്രസിഡന്റ്), അഡ്വ.പി.കെ മനോഹരൻ, പി.എസ് സദാശിവൻ, പി.വി പ്രസേനൻ, സാൽവിൻ കൊടിയന്ത്ര, ജഗദമ്മ മോഹനൻ, അമ്മാൾ സാജുലാൽ, സലീമ ശിവാത്മജൻ (വൈസ് പ്രസിഡന്റുമാർ ), എസ്.ഡി പ്രേംജി (സെക്രട്ടറി), പി.കെ അനിൽകുമാർ, രാജി സാജൻ (ജോയിന്റ് സെക്രട്ടറിമാർ), എസ്.ജയരാജ് (ട്രഷറർ) എന്നിവരെയും ഗണേഷ് ഗോപാൽ, പി.കെ ശാന്തകുമാർ, കെ.കെ പുഷ്പാംഗദൻ, പി.പി ബൈജു, പി.കെ വിജയകുമാർ, വി.സി മത്തായി എൻ.എ രാജു, എ.പി സലിമോൻ, കെ.ജെ ജോൺ, ടി.സി തങ്കപ്പൻ, കെ.എൻ ബാലചന്ദ്രൻ, അരുൺ കെ.ശശീന്ദ്രൻ, പി.ബി ചെല്ലപ്പൻ, ബിന്ദു സരസിജൻ, അനിത ശ്രീനിവാസൻ, ഉഷാ സോമൻ, ഷഹാന കെ.തങ്കച്ചൻ, ലില്ലമ്മ ബാബു (കമ്മറ്റി അംഗങ്ങൾ), ഇ.എം ജ്യോതിലാൽ, ടി.എം അലക്‌സ് (ഓഡിറ്റേഴ്‌സ്) എന്നിവരെയും തിരഞ്ഞെടുത്തു.