ദിനേശ് ത്രിവേദി ബംഗ്ളാദേശ് ഹൈക്കമ്മിഷണർ
Monday 20 April 2026 7:48 AM IST
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ നിന്നുള്ള മുൻ എം.പിയും കേന്ദ്രമന്ത്രിയുമായ ദിനേഷ് ത്രിവേദി ബംഗ്ലാദേശിലെ പുതിയ ഇന്ത്യൻ ഹൈക്കമ്മിഷണർ. ഇന്ത്യൻ വിദേശകാര്യ സർവീസ് (ഐ.എഫ്.എസ്) ഉദ്യോഗസ്ഥരെ നിയമിക്കുന്ന പദവിയിലാണ് രാഷ്ട്രീയക്കാരനായ ത്രിവേദി എത്തുന്നത്. ബാരക്പൂർ മുൻ എം.പിയായ ത്രിവേദി 2021ൽ തൃണമൂൽ വിട്ട് ബി.ജെ.പിയിൽ ചേർന്നിരുന്നു. യു.പി.എ സർക്കാരിൽ റെയിൽവേ, ആരോഗ്യ കുടുംബക്ഷേമ വകുപ്പുകളിൽ മന്ത്രിയായി പ്രവർത്തിച്ചിരുന്നു. ബംഗാൾ വേരുകളും രാഷ്ട്രീയ ബന്ധവുമുള്ള ത്രിവേദിക്ക് ഇന്ത്യ-ബംഗ്ലാദേശ് മേഖലയിലെ പ്രശ്‌നങ്ങളിൽ ഇടപെടാൻ കഴിയുമെന്ന് കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി.