പാലക്കാട് യുവാവ് അമ്മാവനെ അടിച്ച് കൊലപ്പെടുത്തി,​ ആക്രമണം മദ്യലഹരിയിൽ

Monday 20 April 2026 8:30 AM IST

പാലക്കാട്: മദ്യലഹരിയിൽ അനന്തരവൻ അമ്മാവനെ അടിച്ചുകൊന്നു. പാലക്കാട് വടകരപ്പതിയിലാണ് സംഭവം. വടകരപ്പതി ഒഴലപ്പതി കുപ്പാണ്ട കൗണ്ടന്നൂരിൽ ശെന്തിൽ കുമാർ (45)​ ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ സഹോദരിയുടെ മകൻ പ്രഭാകരൻ (33)​ ആണ് പ്രതി. മദ്യലഹരിയിൽ ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് തകർക്കമുണ്ടായതാണ് കൊലയിൽ കലാശിച്ചത്.

ഞായറാഴ്‌ച രാത്രി എട്ട് മണിയോടെയാണ് സംഭവം. മദ്യലഹരിയിൽ പ്രഭാകരൻ ഇരുമ്പ് ദണ്ഡുപയോഗിച്ച് ശെന്തിൽ കുമാറിനെ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പ്രഭാകരനെ കൊഴിഞ്ഞാമ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.