തലസ്ഥാന നഗരസഭ സൂപ്പറാ, മാലിന്യം വലിച്ചെറിഞ്ഞവരുടെ പിഴത്തുകയിൽ വാങ്ങിയത് 23 ലക്ഷത്തിന്റെ വാഹനങ്ങൾ
Monday 20 April 2026 2:05 PM IST
തിരുവനന്തപുരം: മാലിന്യം വലിച്ചെറിയലുൾപ്പെടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പിരിച്ചെടുത്ത പിഴത്തുകയിൽ നിന്ന് കോർപ്പറേഷൻ ഹെൽത്ത് സ്‌ക്വാഡ് വാഹനം വാങ്ങി. 23ലക്ഷത്തിന്റെ 2 വാഹനങ്ങളാണ് ഹെൽത്ത് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിനായി വാങ്ങിയത്. മേയർ വി.വി.രാജേഷ് വാഹനങ്ങളുടെ ഫ്ളാഗ്ഓഫ് നിർവഹിച്ചു. സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ഫണ്ടിലേക്ക് 2.53 കോടിയാണ് പിഴ ഇനത്തിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാർ സമാഹരിച്ചത്. 3ഷി്ര്രഫുകളിലായി നടക്കുന്ന 7സ്‌ക്വാഡുകൾക്കാണ് ഈ വാഹനങ്ങൾ നൽകിയത്.