കല്യാടൻ സുരേന്ദ്രൻ

Monday 20 April 2026 5:48 PM IST

ഇരിട്ടി (കണ്ണൂ‌ർ): റിട്ട: പൊലീസ് സർക്കിൾ ഇൻസ്പെക്ടർ പുന്നാട് പ്രാണയിൽ കല്യാടൻ സുരേന്ദ്രൻ (58) നിര്യാതനായി. കണ്ണൂർ എടക്കാട് പൊലീസ് സ്റ്റേഷനിലും കോഴിക്കോട് കൂരാച്ചുണ്ട് സ്റ്റേഷനിലും സി.ഐ ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട് . തൃശ്ശൂർ ജില്ലയിൽ ക്രൈംബ്രാഞ്ചിലും കുടിയാൻ മല, മാലൂർ, പയ്യാവൂർ, കതിരൂർസ്റ്റേഷനുകളിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. ആറളത്തെ പരേതരായ ഗോവിന്ദൻ നമ്പ്യാരുടേയും പാർവ്വതി അമ്മയുടേയും മകനാണ്. ഭാര്യ: പി.സി. ഷർമിള. മക്കൾ : ശ്രീലക്ഷ്മി(മിംസ് ഹോസ്പിറ്റൽ)കാർത്തിക (ബി .ബി. എ . വിദ്യാർത്ഥിനി , ബാംഗ്ലൂരു). സഹോദരങ്ങൾ: ദേവി, രവീന്ദ്രൻ , ഹരീന്ദ്രൻ, സുജാത. പുന്നാട് വീട്ടിൽ ഇന്ന് രാവിലെ 11 വരെ പൊതുദർശനം.തുടർന്ന് ആറളത്തെ തറവാട് വീട്ടിലേക്ക് കൊണ്ടുപോകും. സംസ്‌ക്കാര ചടങ്ങുകൾ 12 ഒാടെ തറവാട്ട് ശ്മശാനത്തിൽ നടക്കും.