ധനുഷിന് പിന്നാലെ സുരാജ്,​ കര ട്രെയിലർ

Tuesday 21 April 2026 6:17 AM IST

പോർതൊഴിലിനു ശേഷം വിഗ്നേശ് രാജ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം കരയുടെ ട്രെയിലർ റിലീസ് ചെയ്തു. രഹസ്യസ്വഭാവമുള്ള കള്ളനായി ധനുഷ് അവതരിപ്പിക്കുന്ന കഥാപാത്രം ട്രെയിലറിലെ പ്രധാന ആകർഷണമാണ്. കുറ്റകൃത്യങ്ങൾ, പിന്തുടർച്ചകൾ, സസ്പെൻസ് എന്നിവ നിറഞ്ഞ തീവ്രമായ ക്രൈം ഡ്രാമയാണ് കര. പൊലീസ് വേഷത്തിൽ സുരാജ് വെഞ്ഞാറമൂട്. മമിത ബൈജു ആണ് നായിക.

മലയാള താരങ്ങളായ ജയറാം, ശ്രീജ രവി എന്നിവരും പ്രധാനവേഷങ്ങളിൽ എത്തുന്നു. കെ. എസ്. രവികുമാർ, കരുണാസ്, പൃത്വി പണ്ഡ്യരാജൻ, എം. എസ്. ഭാസ്കർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. വേൽസ് ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി കെ. ഗണേഷാണ് നിർമ്മാണം, സഹ നിർമ്മാണം കുഷ്മിത ഗണേഷ് , സരചന: ആൽഫ്രഡ് പ്രകാശ്, വിഗ്നേഷ് രാജ, സംഗീതം: ജി.വി. പ്രകാശ് കുമാർ, ഛായാഗ്രഹണം: തേനി ഈശ്വർ, എഡിറ്റിംഗ്: ശ്രീജിത് സാരംഗ്, ആർട്ട് ഡയറക്ഷൻ: മായപാണ്ടി, ആക്ഷൻ ഡയറക്ടർ: ദിനേഷ് കാസി.ഏപ്രിൽ 30ന് റിലീസ് ചെയ്യും. പി .ആർ. ഒ : പ്രതീഷ് ശേഖർ