നീതിക്കായി ഓടി കായിക താരങ്ങൾ

Tuesday 21 April 2026 1:57 AM IST

നെടുമങ്ങാട്: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി ആർ.എൽ.നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്നും നിതിൻ രാജിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ദേശീയ കായികതാരങ്ങളുടെ ഓട്ടം.'നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ അറസ്റ്റ് ചെയ്യുക" എന്ന പ്ലക്കാർഡ് പിടിച്ച് ലിംകാ ബുക്ക് ഒഫ് വേൾഡ് റെക്കാഡ്സ് ജേതാവ് ധനുവച്ചപുരം സ്വദേശി എസ്.ബാഹുലേയൻ,പേരൂർക്കട സ്വദേശി വിനു,വെങ്ങാനൂർ സ്വദേശി ശ്രീനിവാസൻ എന്നീ കായിക താരങ്ങളാണ് ഓടി പ്രതിഷേധിച്ചത്.ഇന്നലെ രാവിലെ മൂവരും നിതിൻ രാജിന്റെ മാതാപിതാക്കളെ സന്ദർശിച്ചതിനുശേഷം,നിതിൻ രാജിന്റെ വസതിയിൽ നിന്ന് നെടുമങ്ങാട് ടൗൺ വരെയാണ് ഓടിയത്.