34-ാമത് ബൈബിൾ കൺവെൻഷൻ

Tuesday 21 April 2026 1:00 AM IST

തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭ തിരുവനന്തപുരം മേജർ അതിഭദ്രാസനം തിരുവനന്തപുരം വൈദിക ജില്ലയുടെ നേതൃത്വത്തിൽ 34-ാമത് ബൈബിൾ കൺവെൻഷൻ സംഘടിപ്പിക്കും.29 മുതൽ 3വരെ വൈകിട്ട് 5.30മുതൽ രാത്രി 9വരെ പട്ടം സെന്റ് മേരീസ് സ്കൂൾ ഗ്രൗണ്ടിലാണ് കൺവെൻഷൻ.

ഫാ.ഡാനിയേൽ പൂവണ്ണത്തിലാണ് വചനപ്രഘോഷകൻ.മൗണ്ട് കാർമ്മൽ റിട്രീറ്റ് സെന്റർ വേറ്റിനാട് ടീം നേതൃത്വം നൽകും.മലങ്കര സുറിയാനി കത്തോലിക്കാ സഭ തലവൻ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവാ പങ്കെടുക്കും.