ബ്രേക്ക് തകരാറിലായ ബസ് റോഡിൽ കുടുങ്ങി
Tuesday 21 April 2026 12:00 AM IST
വണ്ണപ്പുറം: വണ്ണപ്പുറം- വെൺമണി റൂട്ടിൽ ബ്രേക്ക് തകരാറിലായതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി ബസ് റോഡിൽ കുടുങ്ങി. ഇന്നലെ രാവിലെ ആറരയോടെയായിരുന്നു സംഭവം. കട്ടപ്പനയിൽ നിന്ന് ആനകെട്ടിക്ക് പോകുന്ന ബസിന്റെ ബ്രേക്കാണ് തകരാറിലായത്. ബസ് റോഡിന് കുറുകെ നിന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഇതോടെ മറ്റ് വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയാത്ത അവസ്ഥയുണ്ടായി. രണ്ട് മണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.