ഉത്സവബലി തൊഴാൻ വൻ ഭക്തജന തിരക്ക്
Tuesday 21 April 2026 12:00 AM IST
തൊടുപുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഒമ്പതാം ഉത്സവദിനത്തോടനുബന്ധിച്ച് ഇന്നലെ നടന്ന ഉത്സവബലി ദർശനത്തിൽ പങ്കെടുക്കാൻ ഭക്തജനങ്ങളുടെ വൻ തിരക്ക്. ഭഗവാനെ കണ്ട് തൊഴുന്നതിനായി രൂപപ്പെട്ട നീണ്ട നിര പലപ്പോഴും റോഡിലേയ്ക്ക് നീണ്ടു. രാവിലെ ഒമ്പതിന് ഉത്സവ ബലിയ്ക്ക് ശേഷം നടന്ന ഉത്സവ ബലി ദർശനത്തിൽ ആയിരങ്ങളാണ് ഭഗവാനെ കണ്ട് തൊഴാൻ എത്തിയത്. ദർശനത്തോടനുബന്ധിച്ച് ഭക്തജനങ്ങൾക്ക് തിരുമുമ്പിൽ നാണയപ്പറ വയ്ക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു.
ഇന്ന് ആറാട്ടോടെ സമാപനം
പത്താം ഉത്സവ ദിനമായ ഇന്ന് ആറാട്ട് നടക്കും. വൈകിട്ട് 6.30ന് ആറാട്ടുബലി, ആനയൂട്ട്, ഏഴിന് ആറാട്ടു പുറപ്പാട്, പന്തീരടി പൂജ, ദീപാരാധന, എട്ടിന് ആറാട്ടുകടവിൽ നിന്ന് എതിരേൽപ്പ്, 8.30ന് കൊടിക്കീഴിൽ പറവെയ്പ്പ്, 10.30ന് കൊടിയിറക്ക്, 10.40ന് ആറാട്ടുകഞ്ഞി, 11ന് 25 കലശാഭിഷേകം.