അബുബക്കർ ഹാജി അനുസ്മരണം
Monday 20 April 2026 9:30 PM IST
കാഞ്ഞങ്ങാട്: മുസ്ലിം വെൽഫേർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ടി.അബൂബക്കർ ഹാജിയെ അനുസ്മരിച്ചു. കണ്ണൂർ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി കെ.സുനിൽ കുമാർ അനുസ്മരണ പ്രഭാഷണം നടത്തി.കോ-ഓർഡിനേറ്റർ ബഷീർ ആറങ്ങാടി അദ്ധ്യക്ഷത വഹിച്ചു മുഖ്യ രക്ഷാധികാരി പാലക്കി സി കുഞ്ഞാമദ് ഹാജി ഉദ്ഘാടനം ചെയ്തു. ഹാഫിൾ ഷെഫീഖ് റഹ്മാനി, പ്രാർത്ഥന നൽകി. ബഷീർ വെള്ളിക്കോത്ത്, തായൽ അബൂബക്കർ ഹാജി,കെ.വി.ജയപാലൻ, വി.ഗോപി, അഡ്വ.പി.വി.സുരേഷ്, എം.പി ജാഫർ, എ.ദാമോദരൻ, കൂക്കൾ ബാലകൃഷ്ണൻ, എ.ഹമീദ് ഹാജി, സുരൂർ മൊയ്തു ഹാജി,സി മുഹമ്മദ് കുഞ്ഞി, എ.പി.ഉമ്മർ സുകുമാരൻ മാസ്റ്റർ, ഗംഗാധരൻ, മഹമൂദ് മുറിയനാവി ഖദീജ ഹമീദ്, തുടങ്ങിയവർ അനുസ്മരിച്ചു ടി.റംസാൻ സ്വാഗതവും എം. കെ.ലത്തീഫ് നന്ദിയും പറഞ്ഞു.