യു​വാ​വി​നെ​ ​ഫ്രൈ​യിം​ഗ് ​പാ​ൻ​ ​കൊ​ണ്ട് സുഹൃത്ത് ത​ല​യ്ക്ക​ടി​ച്ച് ​കൊ​ന്നു

Tuesday 21 April 2026 1:31 AM IST

 കൊലപാതകത്തിലേക്ക് നയിച്ചത് കട്ടിലിൽ കിടന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം

കൊ​ച്ചി​:​ ​എ​റ​ണാ​കു​ളം​ ​പ​ച്ചാ​ള​ത്ത് ​യു​വാ​വി​നെ​ ​സു​ഹൃ​ത്ത് ​ഫ്രൈ​യിം​ഗ് ​പാ​ൻ​ ​കൊ​ണ്ട് ​ത​ല​യ്ക്ക​ടി​ച്ച് ​കൊ​ന്നു.​ ​പ​ച്ചാ​ളം​ ​ജ​ന​താ​ ​കോ​ള​നി​ ​ലൈ​നി​ൽ​ ​തു​ണ്ടി​പ്പ​റ​മ്പ് ​വീ​ട്ടി​ൽ​ ​അ​ൽ​ ​ജൂ​ഡ് ​(42​)​ ​ആ​ണ് ​കൊ​ല്ല​പ്പെ​ട്ട​ത്.​ ​സു​ഹൃ​ത്ത് ​പ​ച്ചാ​ളം​ ​ശാ​ര​ദ​ ​നി​വാ​സി​ൽ​ ​ഷി​നോ​ജി​നെ​ ​(40​)​ ​എ​റ​ണാ​കു​ളം​ ​നോ​ർ​ത്ത് ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​ ​പ​ച്ചാ​ളം​ ​സ്വ​ദേ​ശി​ക​ളാ​യ​ ​ര​ണ്ട് ​യു​വാ​ക്ക​ളും​ ​ക​സ്റ്റ​ഡി​യി​ലു​ണ്ട്.​ ​പ്ര​തി​യു​ടെ​ ​വീ​ട്ടി​ൽ​ ​ഒ​ന്നി​ച്ചി​രു​ന്ന് ​മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ​ ​ഷി​നോ​ജി​ന്റെ​ ​ക​ട്ടി​ലി​ൽ​ ​അ​ൽ​ ​ജൂ​ഡ് ​കി​ട​ന്ന​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഉ​ണ്ടാ​യ​ ​ത​ർ​ക്ക​മാ​ണ് ​അ​രും​കൊ​ല​യി​ലേ​ക്ക് ​ന​യി​ച്ച​ത്. ഞാ​യ​റാ​ഴ്ച​ ​രാ​ത്രി​ ​പ​ത്ത​ര​യോ​ടെ​യാ​യി​രു​ന്നു​ ​സം​ഭ​വം.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​ഒ​മ്പ​തോ​ടെ​യാ​ണ് ​വി​വ​രം​ ​പൊ​ലീ​സ് ​അ​റി​ഞ്ഞ​ത്.​ ​അ​മി​ത​ ​മ​ദ്യ​പ​ന്മാ​രാ​യ​ ​അ​ൽ​ ​ജൂ​ഡും​ ​ഷി​നോ​ജും​ ​അ​ടു​ത്ത​ ​സു​ഹൃ​ത്തു​ക്ക​ളാ​ണ്.​ ​ഷി​നോ​ജി​ന്റെ​ ​ഇ​രു​നി​ല​ ​വീ​ടി​ന്റെ​ ​ടെ​റ​സി​ൽ​ ​പാ​ച​കം​ ​ചെ​യ്യാ​ൻ​ ​സൗ​ക​ര്യ​മു​ള്ള​ ​മു​റി​യാ​ണ് ​ഇ​വ​രു​ടെ​ ​താ​വ​ളം.​ ​അ​ൽ​ ​ജൂ​ഡ​ട​ക്കം​ ​മ​ദ്യ​പി​ക്കാ​ൻ​ ​നാ​ല് ​പേ​രാ​ണ് ​ഇ​വി​ടെ​ ​ഒ​ത്തു​കൂ​ടി​യ​ത്.​ ​വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ​ ​ഷി​നോ​ജ് ​ഫ്രൈ​യിം​ഗ് ​പാ​നെ​ടു​ത്ത് ​അ​ൽ​ ​ജൂ​ഡി​ന്റെ​ ​ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു.​ ​അ​ടി​യു​ടെ​ ​ശ​ക്തി​യി​ൽ​ ​പാ​നി​ന്റെ​ ​പി​ടി​ഭാ​ഗം​ ​ഒ​ടി​ഞ്ഞു​പോ​യി. മു​ഖ​ത്തും​ ​ത​ല​യ്ക്കും​ ​ഒ​ന്നി​ല​ധി​കം​ ​ത​വ​ണ​ ​അ​ടി​യേ​റ്റി​ട്ടു​ണ്ട്.​ ​ത​ല​യ്ക്ക് ​പി​ന്നി​ലേ​റ്റ​ ​അ​ടി​യാ​ണ് ​മ​ര​ണ​ത്തി​ന് ​ഇ​ട​യാ​ക്കി​യ​തെ​ന്നാ​ണ് ​പ്രാ​ഥ​മി​ക​ ​വി​ല​യി​രു​ത്ത​ൽ.​ ​വീ​ടി​ന്റെ​ ​താ​ഴ​ത്തെ​ ​നി​ല​യി​ൽ​ ​വാ​ട​ക​യ്ക്ക് ​താ​മ​സി​ക്കു​ന്ന​വ​രി​ൽ​ ​ഒ​രാ​ൾ​ ​രാ​വി​ലെ​ ​അ​ല​ക്കി​യി​ട്ട​ ​തു​ണി​യെ​ടു​ക്കാ​ൻ​ ​ടെ​റ​സി​ൽ​ ​ചെ​ന്ന​പ്പോ​ഴാ​ണ് ​ചോ​ര​യി​ൽ​ ​കു​ളി​ച്ചു​കി​ട​ക്കു​ന്ന​ ​അ​ൽ​ ​ജൂ​ഡി​നെ​ ​ക​ണ്ട​ത്.​ ​ഇ​യാ​ൾ​ ​വി​വ​രം​ ​പൊ​ലീ​സി​നെ​ ​അ​റി​യി​ച്ചു.​ ​നോ​ർ​ത്ത് ​സി.​ഐ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പൊ​ലീ​സ് ​എ​ത്തു​മ്പോ​ൾ​ ​ടെ​റ​സി​ലെ​ ​മു​റി​യി​ൽ​ ​ഷി​നോ​ജ് ​ഉ​ണ്ടാ​യി​രു​ന്നു.​ ​ചോ​ദ്യം​ ​ചെ​യ്ത​പ്പോ​ഴാ​ണ് ​അ​ൽ​ ​ജൂ​ഡി​നെ​ ​കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് ​ഷി​നോ​ജ് ​സ​മ്മ​തി​ച്ച​ത്.​ ​ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​ ​ര​ണ്ട് ​യു​വാ​ക്ക​ളും​ ​അ​ൽ​ ​ജൂ​ഡി​നെ​ ​മ​ർ​ദ്ദി​ച്ചെ​ന്ന​ ​വി​വ​ര​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​ഇ​വ​രെ​ ​ക​സ്റ്റ​ഡി​യി​ൽ​ ​എ​ടു​ത്തി​ട്ടു​ള്ള​ത്.​ ​ഇ​വ​ർ​ക്കും​ ​കൊ​ല​പാ​ത​ക​വു​മാ​യി​ ​ബ​ന്ധ​മു​ണ്ടോ​യെ​ന്ന് ​അ​ന്വേ​ഷി​ച്ച് ​വ​രി​ക​യാ​ണ്. രാ​വി​ലെ​ ​ഫോ​റ​ൻ​സി​ക് ​സം​ഘ​വും​ ​സ്ഥ​ല​ത്തെ​ത്തി​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി.​ ​ ക​ള​മ​ശേ​രി​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​ഇ​ന്ന് ​പോ​സ്റ്റു​മോ​ർ​ട്ടം​ ​ന​ട​ക്കും.​ ​ഷി​നോ​ജി​നെ​ ​ഇ​ന്ന് ​തെ​ളി​വെ​ടു​പ്പി​ന് ​ശേ​ഷം​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കും.​ ​അ​വി​വാ​ഹി​ത​നാ​ണ് ​അ​ൽ​ ​ജൂ​ഡ്.​ ​വി​വാ​ഹി​ത​നാ​ണെ​ങ്കി​ലും​ ​ഷി​നോ​ജി​ന്റെ​ ​ഭാ​ര്യ​യും​ ​മ​ക​നും​ ​ഇ​യാ​ളി​ൽ​ ​നി​ന്ന് ​അ​ക​ന്നാ​ണ് ​ക​ഴി​യു​ന്ന​ത്.​ ​ഇ​രു​വ​രു​ടെ​യും​ ​മാ​താ​പി​താ​ക്ക​ൾ​ ​നേ​ര​ത്തെ​ ​മ​രി​ച്ച​താ​ണ്.​ ​അ​ൽ​ ​ജൂ​ഡി​ന്റെ​ ​സം​സ്കാ​രം​ ​ഇ​ന്നു​ണ്ടാ​യേ​ക്കും.

മ​ദ്യ​പി​ച്ചാ​ൽ​ ​കൂ​ടെ​യു​ള്ള​വ​രെ​ ​ആ​ക്ര​മി​ക്കു​ന്ന​യാ​ളാ​ണ് ​ഷിനോ​ജെ​ന്ന് ​സു​ഹൃ​ത്തു​ക്ക​ൾ​ ​അ​റി​യി​ച്ചി​ട്ടു​ണ്ട്.​ ​ത​ല​യ്ക്കും​ ​മു​ഖ​ത്തു​മെ​ല്ലാം​ ​അ​ടി​യേ​റ്റ​ ​മു​റി​വു​ക​ളു​ണ്ട്.​ ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. നോ​ർ​ത്ത് ​സി.ഐ