സർഗജാലകം വാർഷികാഘോഷം
Monday 20 April 2026 9:33 PM IST
പയ്യന്നൂർ : സർഗജാലകം കലാ സാഹിത്യ സാംസ്കാരിക വേദി ആറാം വാർഷികാഘോഷം ഉദ്ഘാടനവും , ശിവൻ തെറ്റത്ത് സ്മാരക സർഗജാലകം സാഹിത്യ പുരസ്കാരം സമർപ്പണവും കവി കൽപ്പറ്റ നാരായണൻ നിർവ്വഹിച്ചു. കഥാകൃത്ത് അംബികാസുതൻ മാങ്ങാട് പുരസ്കാരം ഏറ്റുവാങ്ങി.
ശ്രീനാരായണ വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഗംഗൻ കുഞ്ഞിമംഗലം അദ്ധ്യക്ഷത വഹിച്ചു. രാഹുൽ കൈമല, എ.വി.പവിത്രൻ, മാധവൻ പുറച്ചേരി, രാധാകൃഷ്ണൻ തെറ്റത്ത്, കെ.സി.ടി.പി.അജിത, സുമിത ജനാർദ്ദനൻ പ്രസംഗിച്ചു. രാവിലെ നടന്ന കണ്ണൂർ കാസർകോട് ജില്ലാതല കുട്ടികളുടെ ചിത്ര രചനാ മത്സരം , കേണൽ സുരേശൻ ഉദ്ഘാടനം ചെയ്തു. വിനോദ് പയ്യന്നൂർ, ഹരിലാൽ മാത്തിൽ പ്രസംഗിച്ചു.