കലാലയ ജനാധിപത്യ അവകാശ സംരക്ഷണ സദസ്സ്
Monday 20 April 2026 9:39 PM IST
കണ്ണൂർ: സംസ്ഥാന വ്യാപകമായി കലാലയ ജനാധിപത്യ സംരക്ഷണ സദസ്സുകൾ സംഘടിപ്പിക്കാൻ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്.ക്യാമ്പസുകൾ തടവറയാകരുത് , വിവേചനം, ശാപം, കുറ്റപ്പെടുത്തൽ, പീഢനം എന്നിവ തടയുക മാനവികത ഉയർത്തുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ജനാധിപത്യ സംരക്ഷണ സദസ്സുകൾ സംഘടിപ്പിക്കുന്നത്. പരിപാടിയുടെ മുന്നോടിയായി കണ്ണൂരിൽ ചേർന്ന ജില്ലാ പ്രവർത്തകയോഗംഡോക്ടർ മുബാറക്ക് സാനി ഉദ്ഘാടനം ചെയ്തു.കേന്ദ്ര നിർവാഹക സമിതി അംഗം പി.പി. ബാബു ,എം ദിവാകരൻ ,ടി.ഗംഗാധരൻ , ഒ.എം.ശങ്കരൻ, വി.വി. ശ്രീനിവാസൻ , സി.പി ഹരിന്ദ്രൻ , ധന്യറാം തുടങ്ങിയവർ സംസാരിച്ചു .ബിജു നെടുവാലൂർ റിപ്പോർട്ട് അവതരിപ്പിച്ചു ജില്ലാ പ്രസിഡന്റ് പി.വി ജയശ്രീ അദ്ധ്യക്ഷത വഹിച്ചു.