ലഹരി വിരുദ്ധ ബോധവത്ക്കരണ റാലി
നെയ്യാറ്റിൻകര: തണലോരം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ എക്സൈസ്,പൊലീസ്, റെയിൽവേ പൊലീസ് ഡിപ്പാർട്ട്മെന്റുകളുമായി സഹകരിച്ച് കിരണം ചാരിറ്റബിൾ ട്രസ്റ്റ്, യുവസാഗര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടനകളും സംയുക്തമായി നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് ജംഗ്ഷൻ മുതൽ തോലടി ജംഗ്ഷൻ വരെ ലഹരി വിരുദ്ധ ബോധവത്ക്കരണ ബൈക്ക് റാലി നടത്തി.
നെയ്യാറ്റിൻകര ജംഗ്ഷനിൽ എസ്.ഐ വിമൽ രംഗനാഥ് ഫ്ലാഗ് ഓഫ് ചെയ്തു.
അമരവിള എക്‌സൈസ് അസി. എക്‌സൈസ് ഇൻസ്‌പെക്ടർ രാധാകൃഷ്ണൻ, പ്രിവെന്റീവ് ഓഫീസർ മനു, സിവിൽ എക്‌സൈസ് ഓഫീസർ അഭിലാഷ്, വുമൺ സിവിൽ എക്‌സൈസ് ഓഫീസർ ശ്രീജ, കേരള എക്‌സൈസ് മൊബൈൽ ഇന്റർവെൻഷൻ പ്രിവെന്റീവ് ഓഫീസർ ജിനേഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഹരിത്, അശ്വിൻ എന്നിവർ സന്ദേശം നൽകി.
തോലടി ജംഗ്ഷനിൽ ചേർന്ന സമാപന യോഗം പാറശാല റെയിൽവേ എസ്.ഐ റസൽരാജ് ഉദ്ഘാടനം ചെയ്തു. പളുകൾ എസ്.ഐ ഇന്ദുചൂടൻ, പാറശാല റെയിൽവേ സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രദീപ്.എസ് എന്നിവർ സംസാരിച്ചു.