'സാരി പിടിച്ചു വലിച്ചു, തുടയിൽ കൈവച്ചു, സംസാരിച്ചത് മുഴുവൻ അശ്ലീലം' ; യുവതിയുടെ ഗുരുതര വെളിപ്പെടുത്തൽ
മുംബയ് : നാസിക്ക് ടി.സി.എസിലെ മതംമാറ്റ, ലൈംഗികാതിക്രമ കേസുകളിൽ ഗുരുകത വെളിപ്പെടുത്തലുമായി പരാതിക്കാരിൽ ഒരാളായ യുവതി. ടീം ലീഡറായ റെസ മേമൻ തന്നെ നിരന്തരം ശല്യപ്പെടുത്തിയെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നും യുവതി പറഞ്ഞു. പുതുതായി വിവാഹിതയായ യുവതിയോട് വിവാഹ ജീവിതത്തെ കുറിച്ച് റെസ മേമൻ മോശമായി സംസാരിക്കുകയും ഹിന്ദു ദൈവങ്ങൾക്കെതിരെ മോശം പരാമർശം നടത്തിയതായും യുവതി വ്യക്തമാക്കി, ഓഫീസിൽ വച്ച് സാരിത്തുമ്പിൽ പിടിച്ചുവലിച്ചെന്നും തുടയിൽ സ്പർശിച്ചെന്നും യുവതി ആരോപിച്ചു. റെസായെ പിന്തുണച്ച് ഷാരൂഖ് ഖുറേഷി എന്ന ടീം ലീഡറുമുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു.
പുരുഷ സഹപ്രവർത്തകർക്കെതിരെ ലൈംഗിക പീഡന ആരോപണങ്ങളും നിർബന്ധിത മതപരിവർത്തന ആരോപണങ്ങളും ഉന്നയിച്ച അര ഡസനിലധികം പേരിൽ ഒരാളാണ് യുവതി. ഭർത്താവ് പൂനെയിൽ ജോലി ചെയ്യുന്നതിനാൽ താൻ നാസികിൽ തന്റെ ഭർതൃവീട്ടുകാർക്കൊപ്പമാണ് താമസിച്ചിരുന്നതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. 2025 ജൂൺ 20 മുതലാണ് യുവതി ടി.സി.എസ് നാസിക് ബ്രാഞ്ചിൽ ജോലി ചെയ്യുന്നത്. ഷാരൂഖ് ഖുറേഷിയും ജയേഷ് ഗുഞ്ചലും ആയിരുന്നു ടീംലീഡർമാർ. പരിശിലനവുമായി ബന്ധമില്ലായിരുന്ന റെസ മേമൻ തന്നോട് സ്വകാര്യ ജീവിതത്തെ കുറിച്ച് ചോദിക്കുമായിരുന്നെന്ന് യുവതി പറഞ്ഞു. " ഭർത്താവുമായി ഒത്തുപോകാൻ കഴിയുന്നില്ലെങ്കിൽ, ഞങ്ങളെ അറിയിക്കൂ; എന്തുചെയ്യണമെന്നും അത് എങ്ങനെ ചെയ്യണമെന്നും ഞങ്ങൾ കൃത്യമായി പഠിപ്പിക്കും. നിങ്ങൾക്ക് ധാരാളം കാമുകന്മാർ ഉണ്ടായിരിക്കാം. അവരെയെല്ലാം ഉപേക്ഷിച്ച് നിങ്ങൾ എങ്ങനെയാണ് വിവാഹിതയായത്? ആ കാമുകന്മാർ ഇപ്പോഴും പഴയതുപോലെ നിങ്ങളെ പിന്തുടരുകയാണെങ്കിൽ, നിങ്ങളുടെ കുടുംബമോ ഭർത്താവോ അതിനെക്കുറിച്ച് കണ്ടെത്തിയാൽ, എന്ത് സംഭവിക്കും? നിങ്ങൾ എന്തു ചെയ്യും?"എന്ന് റാസ ചോദിച്ചതായി യുവതി വെളിപ്പെടുത്തി. ഒരു ദിവസം സാരി ധരിച്ചുവന്നപ്പോൾ റെസ മേമൻ സാരിത്തുമ്പ് പിടിച്ചുവലിച്ചതായും യുവതി ആരോപിച്ചു.
കേസിൽ ഒമ്പത് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്ത നാസിക് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം റെസ മേമൻ ഉൾപ്പെടെ എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.